
എനിക്ക് വല്ല ബോധവുമുണ്ടെങ്കില്‍ അതില്‍ പലതും ഉണര്‍ന്നത് ശക്തിയോടെ വെള്ളംചാടുന്ന ഷവറിനു കീഴില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ്. ഇത് എന്തുകൊണ്ടാണെന്ന് ആലോചിച്ചുകൊണ്ടിരിക്കെയാണ് ശ്രീ എം എന്നറിയപ്പെടുന്ന മുംതാസ് അലി ഖാന്റെ സ്‌നേഹസദസ്സില്‍ എത്തിപ്പെട്ടത്.
മസ്തിഷ്‌ക്കത്തിന്റെ മധ്യത്തില്‍ കാണുന്ന അപ്പെന്റിക്‌സ് ആകൃതിയിലുള്ള പീനല്‍ ഗ്ലാന്റ് ആറാം ഇന്ദ്രിയമാണെന്നും അവിടെ ഏല്‍ക്കുന്ന ക്ഷതങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ അറിവിനെ ഉണര്‍ത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി. മനസ്സിനെ ശൂന്യമാക്കുന്ന ധ്യാനത്തിലൂടെയും ഭക്തിയിലൂടെയും പീനല്‍ ഗ്ലാന്റിനെ പ്രവര്‍ത്തനക്ഷമമാക്കാമെന്നും വിവേകാനന്ദന്‍ പറഞ്ഞ ബ്രഹ്മരന്ധ്രം ഇതായിരിക്കാമെന്നും എം പറയുന്നു. ന്യൂറോളജിസ്റ്റുകള്‍ നേരത്തെ ഇത് അപ്പന്റിക്‌സ് പോലെ ഉപയോഗിമില്ലാത്ത എന്തോ ഒന്നാണെന്ന് ധാരണയിലായിരുന്നുവെന്നും ഇപ്പോള്‍ അതിന്റെ
പ്രയോജനം കണ്ടെത്തിയതായും അദ്ദേഹം വിശദീകരിക്കുന്നു.
തലക്ക് ക്ഷതമേറ്റ സിവില്‍ എഞ്ചിയനിയര്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ആള്‍ജിബ്രയില്‍ അപാരമായ ജ്ഞാനവും വേഗതയും കണ്ട് അദ്ദേഹം സ്വയം അമ്പരന്നുപോയ കഥയും ഇതിന് ഉപോത്ബലകമായി എം പറയുകയുണ്ടായി. അപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഐസക് ന്യൂട്ടനെയാണ്. ആ ആപ്പിള്‍ അദ്ദേഹത്തിന്റെ പീനല്‍ ഗ്ലാന്റില്‍ തന്നെയായിരിക്കണം പതിച്ചിട്ടുണ്ടാവുക.
.
No comments:
Post a Comment