ദു:ഖവെള്ളി ഹൃദയങ്ങളുടെ രാജാവിനെ കല്‍വരിക്കുന്നിലെ കുരിശില്‍ തറച്ച ദിവസം മാത്രമല്ല; അത് െൈകയ്യുംകെട്ടി നോക്കി നിന്നവരുടെ ദിവസം കൂടിയാണ്. ഒറ്റുകൊടുത്തവന്‍ ആ 30 വെള്ളിനാണയങ്ങളും വലിച്ചെറിഞ്ഞ് തൂങ്ങിമരിച്ചപ്പോള്‍ അവന്റെ പാപത്തിന്റെ ശമ്പളമായി. എന്നാല്‍ നോക്കി നിന്നവരുടെ പാപം എപ്പോള്‍ എങ്ങനെ തീരും..?
ജീവിച്ചിരിക്കുമ്പോള്‍ ക്രിസ്തുവിനെ മാത്രമല്ല; സെന്റ് ഫ്രാന്‍സിസ് ഉള്‍പ്പെടെയുള്ള പുണ്യാളന്മാരെയും നിങ്ങള്‍ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തു. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തെറ്റുതിരുത്തുന്നതു പോലെ ദശകങ്ങളോ ശതകങ്ങളോ കഴിയുമ്പോള്‍ അവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നു.
അതെ, ജീവിച്ചിരിക്കുന്നവരെ നിങ്ങള്‍ക്ക് ഭയമാണ്. അരുത് എന്ന് പറയാന്‍ അവരില്ലാത്ത കാലത്ത് മാത്രമേ നിങ്ങള്‍ അവരുടെ ആളാവുകയുള്ളൂ.
ഫാന്‍സിസ് മാര്‍പാപ്പ ഇന്നലെ റോമിന്റെ പ്രാന്തപ്രദേശത്തു പോയി പാവപ്പെട്ടവരും രോഗികളും വികലാംഗരും അന്യമതസ്ഥരുമായ 12 പേരുടെ കാല്‍ കഴുകി ചുംബിച്ചതായി കേട്ടു. മാര്‍പാപ്പാ അങ്ങ് പ്രവര്‍ത്തിയിലാണ് വിശ്വസിക്കുന്നതെങ്കില്‍ അതൊന്നുമല്ല ചെയ്യേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തീവെട്ടിക്കൊള്ള അവസാനിപ്പിച്ച് സാധാരണക്കാരുടെ മക്കളോട് കരുണ കാട്ടാന്‍ കേരളത്തിലെ കത്തോലിക്കാ സഭക്ക് നിര്‍ദ്ദേശം നല്‍കുകയാണ് വേണ്ടത്. അതല്ല; അങ്ങും പ്രതീകാത്മകയിലാണ് വിശ്വസിക്കുന്നതെങ്കില്‍ അയാം സോറി പാപ്പാ...സോറി

No comments:
Post a Comment