മത്സരങ്ങള്‍ കണ്ടുപിടിച്ചവന്‍ തന്നെയായിരിക്കണം നരകവും സൃഷ്ടിച്ചിട്ടുണ്ടാവുക. ഇവിടെ ഓരോ ശ്വാസത്തിലും എല്ലാവരും മത്സരരംഗത്താണ്. തെങ്ങുകയറ്റക്കാരനും കന്നുപൂട്ടുകാരനും മുങ്ങാങ്കുഴി വിദഗ്്ദ്ധനും ഓട്ടക്കാരനും ചാട്ടക്കാരനും അമ്പെയ്ത്തുകാരനും ചിത്രകാരനും ശില്പിയും മത്സരിക്കുന്നത് ഒരേ ഇനത്തിലാണ്. അല്പം ശ്രദ്ധ തെറ്റിയവന്‍ ജയിക്കുകയും മറ്റുള്ളവരെല്ലാം തോല്‍ക്കുകയും ചെയ്യുന്നു. ഒരാള്‍ക്കു ജയിക്കാന്‍ വേണ്ടി എല്ലാവരും തോല്‍ക്കുന്നു. അങ്ങനെ തോറ്റവരുടെ ലോകം സൃഷ്ടിക്കപ്പെടുന്നു. ജീവിതത്തിന്റെ നിറം കെടുന്നു. അങ്ങനെ നരകങ്ങള്‍ പിറവിയെടുക്കുന്നു, ഓരോരുത്തരും ഓരോ നരകമാവുന്നു.
മത്സരമില്ലാത്ത ലോകം എല്ലാവരും ജയിക്കുന്ന ലോകമാണ്;
മത്സരിക്കാത്തവനെ ആര്‍ക്കും തോല്‍പിക്കാനാവില്ല,
അവനെ സ്വര്‍ഗ്ഗമെന്നും വിളിക്കാം

No comments:
Post a Comment