മഴ പോലെ മരം പോലെ പുഴ പോലെ പെണ്ണും പ്രകൃതിയുടെ അഭിവാജ്യ ഘടകമാണ്. ജാലകങ്ങളില്ലാത്ത മുറിയില്‍, വെള്ളമില്ലാത്ത വീട്ടില്‍, വൃക്ഷങ്ങളില്ലാത്ത നാട്ടില്‍ കഴിയുന്നതു പോലെയാണ് പെണ്‍ സാന്നിധ്യമില്ലാത്ത ഇടങ്ങളിലെ ജീവിതം.
ആണിന് പെണ്ണിനോടോ പെണ്ണിന് ആണിനോടോ ബന്ധപ്പെടാനോ ആകര്‍ഷിക്കാനോ ആസ്വദിക്കാനോ അല്ല ഈ നിരീക്ഷണം. ഒരു ജനകൂട്ടം എന്നാല്‍ പ്രകൃതിയുടെ, സൃഷ്ിടിയുടെ ഒരു പരിച്ഛേദമാണ്.
ആ കൂട്ടത്തില്‍ രണ്ടു ലിംഗത്തില്‍ പെട്ടവരും ഉണ്ടായാല്‍ മാത്രമേ അത് യഥാര്‍ത്ഥ പരിച്ഛേദം ആവുകയുള്ളൂ. അല്ലാത്തപക്ഷം അത് അപൂര്‍ണ്ണമായിരിക്കും. ആ അപൂര്‍ണ്ണമായ അന്തരീക്ഷം അസ്വസ്ഥതയുണ്ടാക്കുന്ന ഇടം തന്നെയായിരിക്കും.
ആണും പെണ്ണും കാറ്റും മരവും പോലെ പുഴയും മഴയും പോലെ പ്രകൃതിയുടെ ഭാഗമാണെന്നിരിക്കെ ഒറ്റലിംഗത്തില്‍ പെട്ടവരുടെ കൂട്ടങ്ങള്‍ എന്നും പ്രകൃതിയുടെ നിഷേധമോ വിഭാഗീയമോ ആണ്. എന്റെ നിരീക്ഷണം ശരിയാണെങ്കില്‍ നമ്മുടെ ബോയ്‌സ് സ്‌കൂളുകള്‍, ഗേള്‍സ് സ്‌കൂളുകള്‍, വനിതാ കോളജുകള്‍, സെമിനാരികള്‍, കന്യാസ്ത്രീ മഠങ്ങള്‍ തുടങ്ങിയവ പ്രകൃതി വിരുദ്ധ ഇടങ്ങളായി കണക്കാക്കപ്പെടണം. ഇത്തരം പ്രകൃതിയോട് നീതി പുലര്‍ത്താത ഇടങ്ങളിലെ അപൂര്‍ണ്ണത സൃഷ്ടിക്കുന്ന അസ്വസ്ഥതയും കൂടിയല്ലേ മനുഷ്യരെ പ്രകൃതി വിരുദ്ധരും ക്രൂരരും വികല വീക്ഷണമുള്ളവരുമാക്കി മാറ്റുന്നതെന്ന് ഞാന്‍ സംശയിക്കുന്നു.ആ കൂട്ടത്തില്‍ രണ്ടു ലിംഗത്തില്‍ പെട്ടവരും ഉണ്ടായാല്‍ മാത്രമേ അത് യഥാര്‍ത്ഥ പരിച്ഛേദം ആവുകയുള്ളൂ. അല്ലാത്തപക്ഷം അത് അപൂര്‍ണ്ണമായിരിക്കും. ആ അപൂര്‍ണ്ണമായ അന്തരീക്ഷം അസ്വസ്ഥതയുണ്ടാക്കുന്ന ഇടം തന്നെയായിരിക്കും.

തീർച്ചയായും ! ഹിംസയുടെ കാരണം തന്നെ സ്ത്രീയെ തടവിലിടുന്നതിലൂടെ സംജാതമാകുന്ന പ്രകൃതി വിരുദ്ധതയാണ്.
ReplyDelete