ഇന്നലെ കടം ചോദിപ്പോള്‍ നല്‍കാതിരുന്ന വ്യക്തിയോട് നാളെ കടം ചോദിക്കാതിരിക്കരുത്. കാരണം ഇന്ന് അയാള്‍ ഇന്നലത്തെ ആളല്ല. നാളെ അയാള്‍ ഇന്നത്തെ ആളുമായിരിക്കില്ല.
ഭൂമി കറങ്ങുന്നതു കൊണ്ടോ, ജീവിതം ഒഴുകുന്നതു കൊണ്ടോ ആവാം അറിഞ്ഞോ അറിയാതോയോ ഓരോ നിമിഷവും മനുഷ്യന്‍ മാറിക്കൊണ്ടിരിക്കുന്നു. അതിനെ വളര്‍ച്ചയെന്നോ തകര്‍ച്ചയെന്നോ വിളിക്കാം. അതേസമയം മാറ്റം ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടായിരിക്കാം ഒരു ജന്മം ഒരുമിച്ച് ജീവിച്ചാലും ഒരാള്‍ക്ക് മറ്റൊരാളെ അറിയാന്‍ കഴിയാത്തത്. നമ്മള്‍ അറിഞ്ഞു തുടങ്ങുമ്പോഴേക്കും അയാള്‍ മറ്റൊരാളായി മാറുന്നു, വീണ്ടും അറിയാന്‍ തുടങ്ങുമ്പോള്‍ അയാള്‍ പിന്നെയും മാറുന്നു, വഴുവഴുപ്പുള്ള മത്സ്യത്തെ പോലെ പിടിവിട്ടു പോവുന്നു. അറിയാന്‍ ശ്രമിക്കുന്നവനും അനുനിമിഷം മാറ്റത്തിന് വിധേയനാകുന്നു.
ഒരു നദിയില്‍ രണ്ടു തവണ ഇറങ്ങാനാവില്ലെന്ന് സെന്‍ പറഞ്ഞതു
ശരിയാണെങ്കില്‍ ഒരാളെ രണ്ടു തവണ കാണാനുമാവില്ല.

Gud
ReplyDelete