സൂര്യന്‍ ഒരിടത്തു തന്നെ ജ്വലിച്ചു നില്‍ക്കുകയല്ലാതെ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല, എന്നിട്ടും സൂര്യന്‍ ഉദിക്കുന്നതായും അസ്തമിക്കുന്നതായും നാം കാണുന്നു, നട്ടുച്ചക്ക് തലക്കുമുകളിലാണെന്ന് അടയാളപ്പെടുത്തുന്നു. അതേസമയം കാഴ്ചയിലെ അസ്തമയത്തിനപ്പുറം ഭൂമിയുടെ മറുപുറത്ത് മറ്റൊരു പകല്‍ വിരിയുന്നത് കാണാതെ പോകുന്നു. ഈ ഉദായസ്തമയങ്ങള്‍ പോലെ വെറും തോന്നലായിരിക്കുമോ ജനിമൃതികളും... അതോ മറ്റൊരു പകലിലേക്കുള്ള അസ്തമയവും രാവിലേക്കുള്ള ഉദയവുമായിരിക്കുമോ...

No comments:
Post a Comment