കണ്ണുകളെ അവിശ്വസിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ് ഒരാള്‍ കാണാന്‍ തുടങ്ങുന്നത്.
രൂപങ്ങളും വര്‍ണ്ണങ്ങളും ചലനങ്ങളും നിശ്ചലതകളുമല്ലാതെ മറ്റെന്താണ് കണ്ണുകള്‍കൊണ്ട് കാണാനാവുന്നത്..? മനുഷ്യന്‍ തിന്നുകയും കുടിക്കുകയും മദിക്കുകയും ചുംബിക്കുകയും പണമുണ്ടാക്കുകയും പട്ടിണികിടക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ കണ്ണുകള്‍ കരുതുന്നു അവര്‍ അതുമാത്രമാണെന്ന്. ഇനിയൊരു വിപ്ലവം സാധ്യമല്ലെന്നും എന്നും എല്ലാം ഇതുപോലെ തന്നെ ആയിരിക്കുമെന്നുമുള്ള കാഴ്ചപ്പാടിലെത്തിലെത്തിക്കുന്നതും അന്ധമായ ഈ കാഴ്ചയാണ്.
ഒരാളുടെ ഉള്ളിലെ അഗ്‌നിപവര്‍വ്വതത്തെയോ സമതലങ്ങളെയോ കടലിനെയോ വെള്ളച്ചാട്ടത്തെയോ അരുവികളെയോ പൂന്തോട്ടത്തെയോ കാണാനാവുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ അയാളെ എനിക്കറിയാം എന്നു പറയാനുള്ള അര്‍ഹതയുണ്ടാവുന്നത്. ആ അര്‍ത്ഥത്തില്‍ ആര്‍ക്കെങ്കിലും ആരെയെങ്കിലും അറിയുമോ...എനിക്കാരെയെങ്കിലും അറിയുമോ....എനിക്ക് എന്നെ തന്നെ അറിയുമോ..??

No comments:
Post a Comment