Thursday, 17 July 2014

അപ്പോള്‍ അത് സത്യം തന്നെയായിരുന്നു


അസത്യത്തിന്റെ ഒരു നേരിയ ലാഞ്ചന പോലും ഇല്ലാത്ത വിധം ഓരോ സ്വപ്നവും ഉറക്കമുണരുന്നതു വരെ പൂര്‍ണ്ണ സത്യമാണ്, അസത്യമാണെന്ന് ഉറക്കത്തില്‍ ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ പറഞ്ഞവന്റെ കഥ കഴിക്കാന്‍ മാത്രം ആത്മാര്‍ത്ഥത ഓരോരുത്തര്‍ക്കും സ്വപ്നത്തിലെ ആ സത്യത്തോടുണ്ടാകും. ഉറക്കമുണര്‍ന്ന് ഏതാനും നിമിഷങ്ങള്‍ കഴിയേണ്ടിവരും കണ്ടത് സ്വപ്നമായിരുന്നുവെന്നും ആ സത്യം അസത്യമാണെന്നും ബോധ്യപ്പെടാന്‍. സത്യമാണെന്ന് കരുതുന്ന സമയത്ത് അസത്യത്തോടു പോലും നമുക്കുള്ള വിശ്വാസത്തിന്റെ ദൃഢത സ്വപ്നത്തിലെ സത്യങ്ങള്‍ വെളിപ്പെടുത്തുന്നു.
സത്യത്തിന്റെ ഇത്തരം വേഷപകര്‍ച്ചകള്‍ കാണുമ്പോള്‍ ഭയം തോന്നുന്നു. ഈ ജീവിതം തന്നെ ഒരു നിദ്രയോ സ്വപ്നമോ മാത്രമായിരുന്നെന്ന് തിരിച്ചറിയുന്ന ഒരു ഉണര്‍ച്ചയിലേക്ക്  നാം ഉണരില്ലെന്ന് എന്താണുറപ്പ്? മരണം ആ ഉണര്‍ച്ചയുടെ പേരല്ലെന്ന് തീര്‍ത്തുപറയാനാവുമോ..? അങ്ങനെ സംഭവിച്ചാല്‍ നമ്മളും നമ്മുടെ വിശ്വാസവും കണ്ടതും കേട്ടതും അറിഞ്ഞതും ഈ പ്രപഞ്ചം തന്നെയും ഒറ്റ നിമിഷാര്‍ദ്ധത്തില്‍ ഒരു പെരും നുണ മാത്രമായി മാറില്ലേ...

2 comments:

  1. Ahinenthina Thajudheen 'Bhayappedunnath' ? Nithyamaya unarchaye aswadikkukayalle vendath ?

    ReplyDelete
  2. മരണം ജീവിതത്തിന്‍റെ തുടര്‍ച്ചയാണെന്നല്ലേ പറയാറ് ? അപ്പോള്‍ അതിനെ അങ്ങനെ കണ്ടാല്‍ മതിയല്ലോ...... എല്ലാം ഒന്നില്‍നിന്നും മറ്റൊന്നിലേയ്ക്കുള്ള വഴികള്‍ മാത്രം !!
    എഴുത്തിന് ആശംസകള്‍

    ReplyDelete