Wednesday, 16 July 2014

ദൈവത്തെ കബളിപ്പിക്കുന്ന പ്രാര്‍ത്ഥനകള്‍


ചിലര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം പുത്തന്‍ പണക്കാരനാണോ എന്ന് തോന്നിപ്പോകും. അത്തരം പ്രാര്‍ത്ഥനകള്‍ക്ക് മൂന്ന് ഭാഗങ്ങളാണ്. ആദ്യ ഭാഗം ദൈവത്തെ പുകഴ്ത്താനുള്ളതാണ്. പ്രാസമൊപ്പിച്ചും ഒപ്പിക്കാതെയും വിശേഷണങ്ങളും പര്യായങ്ങളും പറഞ്ഞുള്ള സ്തുതി. രണ്ടാം ഭാഗം തനിക്കുള്ളതെല്ലാം മറച്ചു വച്ച് പരാധീനതകളും പ്രാരാബ്ദങ്ങളും നിരത്താനുള്ളതാണ്. മൂന്നാം ഭാഗം തനിക്ക് അടിയന്തിരമായി അനുവദിച്ചുതരേണ്ട ആവശ്യങ്ങളുടെ നീണ്ട പട്ടികയാണ്.
താനാരാണെന്നും ദൈവം ആരാണെന്നും വാക്കുകള്‍ കൊണ്ട് സ്ഥാപിക്കേണ്ടി വരുന്നത് ദൈവത്തെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ്..? അപ്പോള്‍ ഇത്തരം പ്രാര്‍ത്ഥനകളിലെ ദൈവസ്തുതി പ്രാര്‍ത്ഥിക്കുന്നവന്റെ അടവല്ലാത്തെ മറ്റെന്താണ്..?
പറയാത്തതു പോലും കേള്‍ക്കുകയും ചിന്തിക്കാത്തതു പോലും അറിയുകയും ചെയ്യുന്ന ദൈവത്തെ പൊട്ടനാക്കുന്ന ഇത്തരം പ്രാര്‍ത്ഥനകള്‍ കണ്ടുപിടിച്ചത് ദൈവത്തിന്റെ ശത്രു ആയിരിക്കാനേ സാധ്യതയുള്ളൂ...

1 comment:

  1. അതെ . അങ്ങനെ പ്ര ചേര്‍ത്ത് അര്‍ഥിക്കല്‍ ..
    വ്യാകരണം ..

    പ്രാര്‍ത്ഥന എന്നുള്ള വേറൊരു ഭാവം ഉണ്ട് എന്നതും . (നിറവു ..സ്വയം നിറഞ്ഞോഴുകല്‍..
    മഴയത്ത് ഭൂമിക്കു മഴനിരയുമ്പോള്‍ ഉണ്ടാവുന്ന കുഞ്ഞു കുഞ്ഞു ഉറവകള്‍ കാണുമ്പോള്‍ അവ "പ്രാര്‍ത്ഥന" യുടെ വിഷ്വലൈസേഷന്‍ ആയി തോന്നും

    ReplyDelete